Wadakkanchery Cricket Club Veterans - Wadakkanchery, Thrissur District, Kerala, India.Cricket • Friendship • Legacy
A red cricket ball resting on a natural cricket field

From Wadakkanchery ground to a lifelong fellowship

The game brought us together.Friendship kept us together.

കളിയാണ് നമ്മളെ ഒന്നിപ്പിച്ചത്; സൗഹൃദമാണ് നമ്മളെ എന്നും ചേർത്തുനിർത്തിയത്.

Celebrating the players, memories and enduring cricketing spirit that shaped WCC Veterans.

WCC VeteransBuilt by memories. Sustained by friendship.

Welcome to our digital home

A legacy worth preserving.
A friendship worth celebrating.

WCC Veterans is more than an association. It is a living connection between people whose youth, friendship and sporting character were shaped on the cricket ground at Wadakkanchery.

Founder & President

Kannan

Associated with WCC cricket since around 1970, M. R. Venkiteswaran (Kannan) has contributed as an opening batter, pace bowler, captain, organiser, administrator and mentor.

He says he captained WCC Veterans in its inaugural year and continues to support the group. His President’s Message is presented below.

Read the founder and member story →
Kannan, Founder and President of WCC Veterans
Kannan • Founder & President

President’s Message

Antique heritage artwork of Kannan’s President’s Message. A readable text version is available immediately below.
Read President’s Message as text

Cricket has been part of my life in Wadakkanchery for more than five decades, and my association with WCC has given me something far more enduring than matches, runs or wickets. It gave me friendships, shared experiences and memories that have remained precious through the years. Many of us first came together as young cricketers on the Wadakkanchery ground, never imagining that the bonds formed there would stay with us for a lifetime.

When our generation came together again as Veterans, it did not feel like the beginning of something new. Rather, it felt like the continuation of a friendship that cricket had begun decades earlier. To see old teammates and friends reconnect, relive treasured memories and once again enjoy the spirit of WCC has been deeply satisfying. I feel fortunate to have been part of this cricketing journey from its early years and to remain closely connected with the WCC Veterans family today.

This website gives us an opportunity to preserve that shared heritage with dignity. Through the memories, photographs, personal stories and achievements of our members, we can record an important part of Wadakkanchery’s cricketing history that might otherwise gradually fade with time. More importantly, I hope future generations will understand that the true strength of WCC was never confined to the scoreboard. It was equally reflected in teamwork, discipline, friendship, mutual respect and the simple joy of playing together.

Over the years, teammates became friends, and those friendships grew into something much closer to family. When I look at the WCC Veterans fraternity today, I do not merely see former players or old teammates. I see people with whom I have shared an unforgettable part of my life.

You are all my dear ones — bound together not only by cricket, but by memories, affection and a friendship that has travelled with us through the decades.

As President, my heartfelt wish is that WCC Veterans will always remain a close, caring and welcoming family. May we continue to meet, cherish our memories, stand by one another, celebrate the friendships we have built and encourage the generations that follow us to carry forward the sporting spirit and fellowship of WCC.

The scorecards may belong to another era, but the friendship, values and spirit of WCC live on — and our innings together continues.

M. R. Venkiteswaran (Kannan)
Founder & President, WCC Veterans

Explore WCC

Every page has a clear purpose

The Home page creates the first impression. Dedicated pages preserve the detail with greater clarity and dignity.

Cricket bat, ball and stumps

A reason to return

Cricket Corner keeps the website alive

Friendly quizzes, verified cricket knowledge, techniques, laws and memories will give members and cricket lovers something fresh to enjoy.

Open Cricket Corner

Help build the WCC archive

Your memories belong in our story.

Members may contribute photographs, memories, articles, corrections and cricket knowledge for editorial review.

How to contribute

Editorial Preface

Finished royal-letter artwork of the Malayalam Editorial Preface. An exact text version is available below.
Read Editorial Preface as text

ചില ഓർമ്മകൾക്ക് കാലം കടന്നുപോകുന്തോറും മങ്ങലേൽക്കാറില്ല; മറിച്ച് അവ കൂടുതൽ തെളിച്ചത്തോടെ മനസ്സിലേക്ക് തിരിച്ചുവരും. പഴയ ഗ്രൗണ്ടിന്റെ മണ്ണുമണം, ബാറ്റിൽ പന്ത് തട്ടിയ ശബ്ദം, കളിക്കാരുടെ വിളികൾ, വിജയത്തിനുവേണ്ടിയുള്ള വാശി, കളി കഴിഞ്ഞുള്ള കൂട്ടിരിപ്പ്—ഇവയിൽ ഏതെങ്കിലും ഒന്ന് ഓർമ്മയിൽ തെളിഞ്ഞാൽ നമ്മൾ അറിയാതെതന്നെ പഴയകാലത്തിലേക്ക് മടങ്ങിപ്പോകും. WCCയെക്കുറിച്ച് പറയുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം എത്തുന്നത് അത്തരത്തിലുള്ള ജീവസ്സുള്ള നിമിഷങ്ങളാണ്.

ഈ ആമുഖം ഞാൻ എഴുതുന്നത് WCCയെ പുറത്തുനിന്ന് നോക്കിക്കാണുന്ന ഒരാളായല്ല. ഈ കൂട്ടായ്മയിലെ ഒരംഗമായും, ഈ ഗ്രൗണ്ടിൽ കളിച്ച് അതിന്റെ വാശിയും സൗഹൃദവും നേരിട്ട് അനുഭവിച്ച ഒരാളായുമാണ്. അതുകൊണ്ടുതന്നെ ഇതെഴുതാനുള്ള എന്റെ അവകാശം ഈ കൂട്ടായ്മയോടുള്ള ആത്മബന്ധത്തിൽനിന്നും നമ്മൾ പങ്കുവച്ച ഓർമ്മകളിൽനിന്നുമാണ്.

അന്ന് നമ്മൾ നമ്മളായി ജീവിച്ചിരുന്ന കാലമായിരുന്നു. ഇന്നത്തെപ്പോലെ മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കാനായി പ്രത്യേകം രൂപപ്പെടുത്തിയ ജീവിതങ്ങളോ പലതരത്തിലുള്ള മുഖങ്ങളോ ഉണ്ടായിരുന്നില്ല. നമ്മൾ എന്തായിരുന്നുവോ, അതുപോലെതന്നെ പരസ്പരം കണ്ടുമുട്ടുകയും സംസാരിക്കുകയും ഇടപഴകുകയും ചെയ്തിരുന്നു.

ഒരാളുടെ കഴിവുകളും പരിമിതികളും സന്തോഷങ്ങളും ബുദ്ധിമുട്ടുകളും മറ്റുള്ളവർക്കും ഏറെക്കുറെ അറിയാമായിരുന്നു. പരസ്പരം എന്തെങ്കിലും മറച്ചുവയ്ക്കണമെന്നോ, യഥാർഥത്തേക്കാൾ വ്യത്യസ്തമായി സ്വയം അവതരിപ്പിക്കണമെന്നോ വലിയൊരു ആവശ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അന്നത്തെ സൗഹൃദങ്ങളിൽ ഒരു പ്രത്യേക സ്വാഭാവികതയും ആത്മാർഥതയും ഉണ്ടായിരുന്നു.

ഗ്രൗണ്ടിൽ കളിക്കാൻ എത്തിയാൽ കളിയുടെ മുഴുവൻ ഗൗരവത്തോടെയും വാശിയോടെയും തന്നെയാണ് എല്ലാവരും കളിച്ചിരുന്നത്. ഓരോ റണ്ണിനും ഓരോ വിക്കറ്റിനും അതിന്റേതായ വിലയുണ്ടായിരുന്നു. ആരും മറ്റൊരാൾക്ക് എളുപ്പത്തിൽ വിട്ടുകൊടുക്കില്ല. ജയിക്കണമെന്ന ആഗ്രഹവും മത്സരവീര്യവും കളിക്കളത്തിൽ നിറഞ്ഞുനിന്നിരുന്നു.

ബാറ്റർ ഔട്ടാണോ അല്ലയോ, പന്ത് അതിരുകടന്നോ, എടുത്ത തീരുമാനം ശരിയായിരുന്നോ എന്നിങ്ങനെ പല കാര്യങ്ങളിലും വാദങ്ങളും ചെറിയ പിണക്കങ്ങളും ഉണ്ടായിരുന്നേക്കാം. കളിയുടെ ആ നിമിഷങ്ങളിൽ അതെല്ലാം വളരെ ഗൗരവമുള്ള കാര്യങ്ങളായിരുന്നു. ഒരുപക്ഷേ ശബ്ദങ്ങൾ ഉയർന്നിട്ടുമുണ്ടാകാം.

ഇന്ന് ലോകമെമ്പാടും വലിയ ആവേശത്തോടെ കാണുന്ന ട്വന്റി–20 മത്സരങ്ങൾ, അന്നത്തെ കാലത്ത് ഞങ്ങൾ തുടങ്ങിയ BPK—“ഭയങ്കര പെട കളി” എന്ന കളിയുടെ പുതിയ പതിപ്പാണെന്ന് തമാശയോടെ പറയാം.

സാധാരണ കളി കഴിഞ്ഞശേഷം ഒന്നോ രണ്ടോ ഓവർ കൂടി കളിക്കാനുള്ള വെളിച്ചം ശേഷിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ BPK തുടങ്ങും. സമയം വളരെ കുറവായതിനാൽ ഓരോ പന്തും ആക്രമണത്തോടെ കളിക്കണം. അന്നത്തെ ക്യാപ്റ്റൻ ആരായിരുന്നുവോ, അദ്ദേഹം തന്നെയാണ് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങുക. വലിയ നിയമങ്ങളൊന്നുമില്ലാതെ, ആവേശവും തമാശയും മത്സരവീര്യവും ചേർന്ന് നമ്മൾ രൂപപ്പെടുത്തിയ ആ ചെറിയ കളി, ഇന്നത്തെ ട്വന്റി–20 മത്സരങ്ങൾ കാണുമ്പോൾ സ്വാഭാവികമായി ഓർമ്മയിലെത്തുന്നു.

എന്നാൽ കളി അവസാനിക്കുന്നതോടെ ആ വാശിയും മത്സരബോധവും ഗ്രൗണ്ടിൽത്തന്നെ ഉപേക്ഷിക്കുമായിരുന്നു. കളിക്കിടെ എത്ര ശക്തമായി മത്സരിച്ചാലും, കളി കഴിഞ്ഞാൽ ജയിച്ചവരും തോറ്റവരും വീണ്ടും പഴയ സുഹൃത്തുക്കളായി മാറും. കളിയുടെ ചൂട് സൗഹൃദത്തിലേക്ക് കൊണ്ടുപോകാതിരിക്കാനുള്ള സ്വാഭാവികമായൊരു പക്വത അന്ന് നമ്മൾക്കുണ്ടായിരുന്നു.

കളി കഴിഞ്ഞാൽ എല്ലാവരും കുറച്ചുനേരം കൂടി ഒരുമിച്ചിരിക്കും. ക്രിക്കറ്റിനെക്കുറിച്ച് മാത്രമായിരുന്നില്ല ആ സംഭാഷണങ്ങൾ. നാട്ടിലെ കാര്യങ്ങൾ, പഠനം, ജോലി, കുടുംബം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ, ജീവിതത്തിലെ ആശങ്കകൾ, ചെറിയ സന്തോഷങ്ങൾ, തമാശകൾ—അങ്ങനെ പല വിഷയങ്ങളും ആ കൂട്ടിരിപ്പിന്റെ ഭാഗമാകുമായിരുന്നു.

മുൻകൂട്ടി തീരുമാനിച്ച അജണ്ടകളോ ഔപചാരികമായ ചർച്ചകളോ ഉണ്ടായിരുന്നില്ല. ആരെങ്കിലും ഒരു വിഷയം പറഞ്ഞുതുടങ്ങും; മറ്റൊരാൾ അതിലേക്ക് സ്വന്തം അനുഭവം ചേർക്കും. ചിലപ്പോൾ സംഭാഷണം ഗൗരവത്തിലേക്ക് നീങ്ങും; ചിലപ്പോൾ എല്ലാവരെയും ചിരിപ്പിക്കുന്ന തമാശകളിൽ അവസാനിക്കും.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയിരുന്നില്ലെങ്കിലും, മനസ്സിലുള്ളത് തുറന്നുപറയാനും അത് കേൾക്കാനും ആളുകൾ ഉണ്ടായിരുന്നു എന്നതുതന്നെ വലിയൊരു ആശ്വാസമായിരുന്നു. ആരും വലിയവരായിരുന്നില്ല; ആരും ചെറിയവരായിരുന്നില്ല. കളി കഴിഞ്ഞുള്ള ആ കൂട്ടിരിപ്പിൽ എല്ലാവരും ഒരേ സൗഹൃദവലയത്തിന്റെ ഭാഗമായിരുന്നു.

അങ്ങിനെ സൊറ പറഞ്ഞിരിക്കുമ്പോൾ, അതുവഴി കൂടണയാൻ പോയിരുന്ന കാക്കകൾക്കുപോലും ഞങ്ങളുടെ സൗഹൃദം പരിചിതമായിരുന്നുവെന്ന് ഇന്ന് തോന്നുന്നു. അവയുടെതന്നെ ശബ്ദം അനുകരിച്ച് ഞാൻ വിളിക്കുമ്പോൾ, ആ വിളി തിരിച്ചറിഞ്ഞതുപോലെ അവ ഞങ്ങളുടെ ചുറ്റും വട്ടമിട്ടു പറക്കുമായിരുന്നു.

മനുഷ്യർ മാത്രമല്ല, ആ ഗ്രൗണ്ടും സായാഹ്നവും കാറ്റും മരങ്ങളും പക്ഷികളുമെല്ലാം നമ്മുടെ കളിക്കും കൂട്ടിരിപ്പിനും നിശ്ശബ്ദസാക്ഷികളായിരുന്നു. കാക്കകൾ കൂടണയാൻ പറന്നുപോകുന്നതോടെ ഞങ്ങളും പതിയെ വീടുകളിലേക്ക് മടങ്ങും. അടുത്ത കളിദിവസം വീണ്ടും കാണാമെന്ന സ്വാഭാവികമായ ഉറപ്പോടെയായിരുന്നു ആ പിരിയലുകൾ. വലിയ വിടപറച്ചിലുകളൊന്നുമില്ലാത്ത ആ സാധാരണ നിമിഷങ്ങളിലാണ് നമ്മുടെ സൗഹൃദത്തിന്റെ ആഴം ഒളിഞ്ഞിരുന്നത്.

കുന്നിന്റെ ചുവട്ടിലായി കിടന്നിരുന്ന നമ്മുടെ ഗ്രൗണ്ടിന് അന്നൊരു പ്രത്യേക അഴകുണ്ടായിരുന്നു. എവിടെ നിന്നു നോക്കിയാലും കാണാവുന്ന വിധം തല ഉയർത്തിനിന്നിരുന്ന ആ കുന്നും, ഗ്രൗണ്ടിന്റെ മൂന്നു വശങ്ങളിലുമായി വിരിഞ്ഞിരുന്ന പാടങ്ങളും അന്നത്തെ കാഴ്ചയുടെ ഭാഗമായിരുന്നു. ഇന്ന് കെട്ടിടങ്ങൾ നിറഞ്ഞുകവിഞ്ഞതോടെ ഒരിക്കൽ എവിടെ നിന്നു നോക്കിയാലും കാണാമായിരുന്ന ആ കുന്നുപോലും കാഴ്ചയിൽനിന്ന് മറഞ്ഞിരിക്കുന്നു.

ഇന്ന് ആ പഴയ കുന്നും പാടങ്ങളും പഴയ രൂപത്തിൽ കാണാനാകാതെ പോയിരിക്കാം. നമ്മളിൽ പലരും അന്യദേശങ്ങളിൽ കുടിയേറി ജീവിതം പടുത്തുയർത്തുകയും ചെയ്തു. എങ്കിലും നമ്മൾ വീണ്ടും ഒരുമിക്കുമ്പോൾ, ആ പഴയ കാഴ്ചകളോടൊപ്പം ആ കാലവും സൗഹൃദവും വീണ്ടും മനസ്സിൽ ജീവിക്കുന്നു.

കളി മാറ്റി നിറുത്തിയാൽ പിന്നെ ഉള്ള സന്തോഷങ്ങൾ മഹാലക്ഷ്മിയിലും അലങ്കാറിലും സിനിമ കാണലും, “സന്യാസിനി…”, “കരിമുകിൽ കാട്ടിലെ…”, “ഉപാസന, ഉപാസന…” തുടങ്ങിയ ഗാനങ്ങൾ നിറഞ്ഞ ഗാനമേളകളും ആയിരുന്നു. പിന്നെ നമ്മുടെ പ്രിയപ്പെട്ട റേഡിയോയെ എങ്ങനെ മറക്കും?

അന്ന് നമ്മുടെ ഭാവി എന്തായിരിക്കുമെന്ന് വ്യക്തമായി ചിന്തിക്കാനോ ആസൂത്രണം ചെയ്യാനോ ഇന്നത്തെ തലമുറയ്ക്കുള്ളതുപോലുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. പഠനം കഴിഞ്ഞാൽ ഏത് വഴി തിരഞ്ഞെടുക്കണം, എന്തുതരം ജോലി ലഭിക്കും, ഏത് നൈപുണ്യമാണ് പഠിക്കേണ്ടത്, ജീവിതം ഏത് ദിശയിലേക്ക് നീങ്ങും—ഇത്തരം ചോദ്യങ്ങൾക്ക് ഉറച്ച ഉത്തരങ്ങൾ കണ്ടെത്തുക എളുപ്പമായിരുന്നില്ല.

പഠനസാധ്യതകളും തൊഴിൽവിവരങ്ങളും പരിശീലനാവസരങ്ങളും ഇന്ന് ലഭിക്കുന്നതുപോലെ വിരൽത്തുമ്പിൽ ഉണ്ടായിരുന്നില്ല. മറ്റുള്ളവരിൽനിന്ന് കേട്ടറിഞ്ഞും സ്വന്തം അനുഭവങ്ങളിലൂടെയും മുന്നിൽ ലഭിച്ച അവസരങ്ങളെ ആശ്രയിച്ചുമാണ് പല തീരുമാനങ്ങളും എടുത്തിരുന്നത്.

ഒട്ടേറെ സാമ്പത്തികവും സാമൂഹികവുമായ പരിമിതികൾക്കുള്ളിലായിരുന്നു നമ്മുടെ ജീവിതം. ആവശ്യങ്ങൾ ഉണ്ടായിരുന്നു; ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ അവ യാഥാർഥ്യമാക്കാനുള്ള അവസരങ്ങൾ കുറവായിരുന്നു. ഇന്ന് സാധാരണമായി തോന്നുന്ന പല സൗകര്യങ്ങളും അന്ന് എളുപ്പത്തിൽ ലഭ്യമല്ലായിരുന്നു.

എങ്കിലും ആ പരിമിതികൾക്കിടയിലും സന്തോഷം കണ്ടെത്താനും ആസ്വദിക്കാനും നമ്മൾക്കറിയാമായിരുന്നു. സൗകര്യങ്ങളുടെ കുറവ് സന്തോഷത്തിന്റെ കുറവായി മാറിയിരുന്നില്ല. ഒരു വൈകുന്നേരത്തെ ക്രിക്കറ്റ്, കൂട്ടുകാരോടൊപ്പമുള്ള കുറച്ചുസമയം, ഒരു സൈക്കിൾ യാത്ര, മനസ്സുതുറന്നുള്ള സംഭാഷണം—ഇവയൊക്കെയായിരുന്നു അന്നത്തെ വലിയ സന്തോഷങ്ങൾ.

“വിശപ്പുണ്ടായിരുന്ന പ്രായത്തിൽ ആ കാലഘട്ടങ്ങളിൽ കളി കഴിഞ്ഞു കൂട്ടമായി നേരെ മദ്രാസ് ഹോട്ടലിൽ പോയി ഓരോ ഒനിയൻ ഊത്തപ്പം കഴിക്കുമ്പോൾ കിട്ടിയിരുന്ന രുചി, ഇന്നത്തെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഫൈവ് കോഴ്‌സ് ഡിന്നറിനുപോലും ഇല്ല; കാരണം ഇന്ന് ആ വിശപ്പില്ല” — എം. ടി.യുടെ വാക്കുകൾക്ക് കടപ്പാട്.

ആ വാക്കുകളിൽ നമ്മുടെ കാലത്തിന്റെ വലിയൊരു സത്യമുണ്ട്. അന്നത്തെ രുചി ഭക്ഷണത്തിന്റെ വിലയിലായിരുന്നില്ല; വിശപ്പിലും കാത്തിരിപ്പിലും, ലഭിച്ചതിന്റെ സന്തോഷത്തിലും, ഒപ്പമിരുന്നവരുടെ സാന്നിധ്യത്തിലുമായിരുന്നു. മദ്രാസ് ഹോട്ടലിലെ ലളിതമായ ഒനിയൻ ഊത്തപ്പം പോലും അന്ന് ഒരു വിരുന്നുപോലെ തോന്നിയതിന്റെ രഹസ്യവും അതുതന്നെ.

നമ്മുടെ തലമുറയുടെ സന്തോഷവും അങ്ങനെയായിരുന്നു—ലഭിച്ചതിന്റെ വലുപ്പത്തിലല്ല, അത് പങ്കുവച്ച മനസ്സിലും സൗഹൃദത്തിലുമായിരുന്നു അതിന്റെ യഥാർഥ മൂല്യം.

ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയാനാവില്ല. ഓരോരുത്തരുടെയും ഉള്ളിൽ അവരവരുടെ രീതിയിലുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. എന്നാൽ അവയിലേക്കുള്ള വഴികൾ ഇന്നത്തെപ്പോലെ വ്യക്തമായി കാണാൻ കഴിയുമായിരുന്നില്ല.

ആ കാലത്ത് പല ചെറുപ്പക്കാരുടെയും പ്രധാനപ്പെട്ട അധിക നൈപുണ്യങ്ങളിലൊന്നായിരുന്നു ടൈപ്പ്‌റൈറ്റിംഗ്. എട്ടാം ക്ലാസ് മുതൽതന്നെ പലരും അത് പഠിക്കുമായിരുന്നു. ടൈപ്പ്‌റൈറ്ററിന്റെ ശബ്ദവും പരിശീലനകേന്ദ്രങ്ങളിലെ അന്തരീക്ഷവും ഇന്നും ആ തലമുറയുടെ ഓർമ്മകളുടെ ഭാഗമാണ്; ഓരോ അക്ഷരവും ശ്രദ്ധയോടെ ടൈപ്പ് ചെയ്യേണ്ടതിനാൽ കൃത്യതയ്ക്കും ക്ഷമയ്ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു.

കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത കാലം. ഒരാളെ ബന്ധപ്പെടാൻ നേരിൽ കാണണം, കത്തെഴുതണം, അല്ലെങ്കിൽ ലഭ്യമായിരുന്ന പരിമിതമായ മറ്റു മാർഗങ്ങളെ ആശ്രയിക്കണം.

വാർത്തകളും വിവരങ്ങളും ലഭിക്കാൻ കാത്തിരിക്കേണ്ടിയിരുന്നു. ഇന്ന് നിമിഷങ്ങൾക്കുള്ളിൽ ലഭിക്കുന്ന വിവരങ്ങൾക്കായി അന്ന് ദിവസങ്ങളോളം കാത്തിരിക്കേണ്ടിവന്നു. ലോകം ഇന്നത്തെപ്പോലെ ഒരു ചെറിയ ഉപകരണത്തിലൂടെ നമ്മുടെ കൈകളിലേക്ക് എത്തിയിരുന്നില്ല.

ആ കാലഘട്ടത്തിന്റെ ഓർമ്മകളിൽ ഒരിക്കലും മങ്ങാത്ത മറ്റൊരു അധ്യായമാണ് 1983-ലെ ക്രിക്കറ്റ് ലോകകപ്പ്. ഇന്ന് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഒരു മത്സരം വ്യക്തമായ ദൃശ്യങ്ങളോടെ തത്സമയം കാണാൻ കഴിയുന്നു. എന്നാൽ അന്ന് നമ്മളിൽ ഭൂരിഭാഗവും ലോകകപ്പിന്റെ ആവേശവും ഇന്ത്യയുടെ ചരിത്രവിജയവും അനുഭവിച്ചത് ടെലിവിഷനിലൂടെയല്ല—റേഡിയോയുടെ ശബ്ദത്തിലൂടെയായിരുന്നു.

റേഡിയോയ്ക്ക് സമീപം ശ്രദ്ധയോടെ ഇരുന്ന് കമന്റേറ്ററുടെ ഓരോ വാക്കും കേൾക്കും. പന്ത് എവിടേക്കാണ് പോയത്, ബാറ്റർ എങ്ങനെ ഷോട്ട് കളിച്ചു, വിക്കറ്റ് എങ്ങനെ വീണു—ഇതെല്ലാം കമന്ററിയിലൂടെ മനസ്സിൽ സങ്കൽപ്പിച്ചാണ് നമ്മൾ ആസ്വദിച്ചത്. കമന്റേറ്ററുടെ ശബ്ദത്തിലെ ആവേശം കൂടുമ്പോൾ നമ്മുടെ ഹൃദയമിടിപ്പും കൂടും.

പന്തെറിയുന്നതും ബാറ്റ് വീശുന്നതും കളിക്കാർ ഓടുന്നതും പ്രേക്ഷകർ ആഹ്ലാദിക്കുന്നതുമെല്ലാം കേൾവിയിലൂടെ മനസ്സിൽ ദൃശ്യങ്ങളായി രൂപപ്പെടുമായിരുന്നു. കാണാതിരുന്നിട്ടും കണ്ടതുപോലെ അനുഭവിച്ചിരുന്ന ഒരു കാലമായിരുന്നു അത്.

നമ്മുടെ കൂട്ടത്തിൽ വളരെ കുറച്ചുപേർക്കു മാത്രമാണ് അന്ന് മദ്രാസിൽ ടെലിവിഷനിലൂടെ മത്സരം കാണാനുള്ള ഭാഗ്യം ലഭിച്ചത്. അവർ പിന്നീട് പറഞ്ഞുതന്ന ദൃശ്യങ്ങളും നമ്മൾ റേഡിയോയിൽ കേട്ട വിവരണങ്ങളും ചേർന്നാണ് ആ ലോകകപ്പ് നമ്മുടെ മനസ്സിൽ പൂർണമായൊരു ചിത്രമായി മാറിയത്.

ടെലിവിഷനിൽ കണ്ടവർക്ക് യഥാർഥ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞപ്പോൾ, റേഡിയോയിൽ കേട്ടിരുന്ന നമ്മൾ ഓരോരുത്തരും സ്വന്തം മനസ്സിൽ ഓരോ കളിക്കളം സൃഷ്ടിച്ചു. കമന്റേറ്ററുടെ വാക്കുകളായിരുന്നു അന്ന് കളിക്കളത്തിലേക്കുള്ള നമ്മുടെ ജനൽ. സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ആവേശത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല.

എന്തിനധികം പറയുന്നു—ഒരു നല്ല കൈഘടികാരം പോലും പലർക്കും വലിയൊരു ആഡംബരമായിരുന്നു. കൈയിൽ ഒരു വാച്ച് ധരിക്കാൻ കഴിയുന്നത് ഒരു പ്രത്യേക നേട്ടമായി തോന്നിയിരുന്ന കാലം. സമയം അറിയാനുള്ള ഉപകരണം എന്നതിലുപരി, അത് സൂക്ഷിച്ചുവയ്ക്കേണ്ട വിലപ്പെട്ട സമ്പാദ്യമായിരുന്നു.

ഒരു സൈക്കിൾ താരതമ്യേന കൈവരിക്കാവുന്ന സൗകര്യമായിരുന്നുവെന്ന് പറയാം. എന്നാൽ അതും എല്ലാവർക്കും എളുപ്പത്തിൽ ലഭിക്കുന്ന ഒന്നായിരുന്നില്ല. പഠനത്തിനും ജോലിക്കും കളിക്കളത്തിലേക്കുമുള്ള യാത്രകൾക്ക് സൈക്കിൾ വലിയൊരു സഹായമായിരുന്നു. അത് അന്നത്തെ സ്വാതന്ത്ര്യത്തിന്റെയും ലളിതമായ ജീവിതത്തിന്റെയും ഭാഗവുമായിരുന്നു.

അന്നത്തെ യുവാക്കളുടെ പ്രതീക്ഷകളിൽ ബോംബെ, മദ്രാസ്, ഡൽഹി തുടങ്ങിയ ഇന്ത്യയിലെ വലിയ നഗരങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. നാട്ടിൽ ലഭ്യമല്ലാത്ത തൊഴിൽസാധ്യതകളും പുതിയ ജീവിതവഴികളും അവിടങ്ങളിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷ പലരുടെയും മനസ്സിൽ ഉണ്ടായിരുന്നു.

ആ നഗരങ്ങൾ വെറും ഭൂപടത്തിലെ സ്ഥലങ്ങളായിരുന്നില്ല. പരിമിതികളിൽനിന്ന് പുറത്തേക്കു കടക്കാനും പുതിയ അവസരങ്ങൾ അന്വേഷിക്കാനുമുള്ള പ്രതീക്ഷയുടെ പ്രതീകങ്ങളായിരുന്നു. പരിചിതമായ നാട്ടിൽനിന്ന് അപരിചിതമായ വലിയൊരു നഗരത്തിലേക്ക് പോകുന്നത് അന്നത്തെ സാഹചര്യത്തിൽ ധൈര്യവും മനസ്സുറപ്പും ആവശ്യമായ തീരുമാനമായിരുന്നു.

നമ്മുടെ ഈ കൂട്ടായ്മയിലെ പലരുടെയും ജീവിതയാത്രയിൽ ബോംബെയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ചിലർ അവരുടെ തൊഴിൽജീവിതത്തിന്റെ തുടക്കമോ പ്രധാനപ്പെട്ടൊരു ഘട്ടമോ അവിടെനിന്നാണ് ആരംഭിച്ചത്. ചിലർ പിന്നീട് അവിടെത്തന്നെ സ്ഥിരതാമസമാക്കി. മറ്റു ചിലർ ജീവിതം നൽകിയ വ്യത്യസ്ത വഴികളിലൂടെ മുന്നോട്ടുപോയി.

എല്ലാവരുടെയും അനുഭവം ഒരേപോലെയായിരുന്നില്ല. എന്നാൽ ആ കാലഘട്ടത്തിൽ ബോംബെ പോലുള്ള നഗരങ്ങൾ തൊഴിൽസാധ്യതയുടെയും പുതിയ ജീവിതാരംഭത്തിന്റെയും പ്രതീക്ഷയുടെയും കേന്ദ്രങ്ങളായി പലർക്കും തോന്നിയിരുന്നു.

ഇന്നത്തെപ്പോലെ വിവരങ്ങളും ആശയവിനിമയസൗകര്യങ്ങളും കൈവശമില്ലാത്ത സാഹചര്യത്തിൽ പരിചയമില്ലാത്ത വലിയ നഗരങ്ങളിൽ ജീവിതം ആരംഭിക്കുക എളുപ്പമായിരുന്നില്ല. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും അവസരങ്ങളെ തിരിച്ചറിയുകയും വെല്ലുവിളികളെ നേരിടുകയും ചെയ്യേണ്ടിവന്നു.

അത്തരമൊരു യാത്രയിൽ സ്വന്തം കഴിവും പരിശ്രമവും മാത്രമല്ല, സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സഹായവും ഏറെ വിലപ്പെട്ടതായിരുന്നു. ഒരാൾക്ക് ലഭിച്ച തൊഴിൽവിവരം മറ്റൊരാളുമായി പങ്കുവയ്ക്കുക, ആവശ്യമായപ്പോൾ പരിചയപ്പെടുത്തുക, ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഒപ്പം നിൽക്കുക—ഇവയൊക്കെയായിരുന്നു പഴയ കൂട്ടായ്മകളുടെ യഥാർഥ ശക്തി.

അത്തരം സഹായങ്ങൾ വലിയ പ്രഖ്യാപനങ്ങളോടെയോ അംഗീകാരപ്രതീക്ഷകളോടെയോ നടന്നിരുന്നില്ല. സൗഹൃദത്തിന്റെ സ്വാഭാവികമായ ഉത്തരവാദിത്വമായാണ് പലരും അതിനെ കണ്ടിരുന്നത്. സ്വന്തം പരിശ്രമത്തോടൊപ്പം പരസ്പരസഹകരണവും നമ്മളിൽ പലരുടെയും ജീവിതയാത്രയിൽ കരുത്തായി.

ഇത്തരം പരിമിതികളെയും വെല്ലുവിളികളെയും നേരിട്ട് മുന്നേറിയവരാണ് ഇന്നത്തെ WCC വെറ്ററന്മാരായ നമ്മൾ. ഒരു പഴയ ക്രിക്കറ്റ് കൂട്ടായ്മയിലെ അംഗങ്ങൾ മാത്രമല്ല നമ്മൾ; വലിയൊരു കാലപരിവർത്തനം സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ച ഒരു തലമുറയുടെ ഭാഗമാണ്.

അനലോഗ് കാലഘട്ടത്തിൽ ജീവിതയാത്ര ആരംഭിച്ച് ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിലേക്കെത്തിയവരാണ് നമ്മൾ. ടൈപ്പ്‌റൈറ്ററിന്റെ കാലത്തുനിന്ന് കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും കാലത്തേക്കുള്ള മാറ്റം നമ്മൾ നേരിട്ട് കണ്ടു.

റേഡിയോ കമന്ററി കേട്ട് മനസ്സിൽ ക്രിക്കറ്റ് മത്സരം കണ്ടിരുന്ന കാലത്തുനിന്ന്, ഇന്ന് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുമുള്ള മത്സരം കൈയിലെ ചെറിയൊരു ഉപകരണത്തിലൂടെ തത്സമയം കാണാൻ കഴിയുന്ന കാലത്തേക്ക് നമ്മൾ എത്തി. ഇത് സാങ്കേതിക ഉപകരണങ്ങളുടെ മാറ്റം മാത്രമായിരുന്നില്ല; മനുഷ്യർ സംസാരിക്കുന്ന രീതിയും വിവരങ്ങൾ പങ്കുവയ്ക്കുന്ന രീതിയും പരസ്പരം ബന്ധപ്പെടുന്ന രീതിയും മാറിയ ഒരു വലിയ കാലയാത്രയായിരുന്നു.

പഴയ രീതികളോട് പരിചയപ്പെട്ടിരുന്ന ഒരു തലമുറയ്ക്ക് പുതിയ സംവിധാനങ്ങളോട് പൊരുത്തപ്പെടുക എല്ലായ്പ്പോഴും എളുപ്പമായിരുന്നില്ല. എങ്കിലും ആവശ്യമായ കാര്യങ്ങൾ പഠിച്ചും മാറുന്ന കാലത്തോടൊപ്പം സഞ്ചരിച്ചുമാണ് നമ്മളിൽ പലരും മുന്നോട്ടുപോയത്.

കാലം നമ്മളെ പല സ്ഥലങ്ങളിലേക്കും വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലേക്കും മാറ്റിനിർത്തി. ജോലികളും കുടുംബബാധ്യതകളും ഉത്തരവാദിത്വങ്ങളും വർധിച്ചു. പഴയതുപോലെ നിരന്തരം കണ്ടുമുട്ടാനുള്ള അവസരങ്ങൾ കുറഞ്ഞു.

എങ്കിലും ഗ്രൗണ്ടിൽ രൂപപ്പെട്ട സൗഹൃദത്തിന്റെ വേരുകൾ പൂർണമായി മാഞ്ഞുപോയില്ല. വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ പഴയ വിളിപ്പേരുകളും തമാശകളും കളിക്കളത്തിലെ സംഭവങ്ങളും മനസ്സിലേക്ക് തിരിച്ചെത്തും. ഒരാൾ പറഞ്ഞുതുടങ്ങുന്ന ഓർമ്മയുടെ ശേഷിച്ച ഭാഗം മറ്റൊരാൾ പൂർത്തിയാക്കും. അങ്ങനെ പഴയ ഗ്രൗണ്ടും പഴയ കാലവും വീണ്ടും മനസ്സിൽ ജീവിക്കാൻ തുടങ്ങും.

പ്രായം ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകാം. മുടിയിൽ നര വീണിട്ടുണ്ടാകാം. കളിക്കളത്തിലെ പഴയ വേഗവും ശക്തിയും ഇന്നില്ലാതായിരിക്കാം. എന്നാൽ നമ്മളിൽ ഓരോരുത്തരുടെയും ഉള്ളിൽ ആ പഴയ കളിക്കാരനും പഴയ സുഹൃത്തും ഇന്നും ജീവിച്ചിരിക്കുന്നു.

WCC എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് എത്തുന്നത് ഒരു കൂട്ടായ്മയുടെ പേര് മാത്രമല്ല. ഗ്രൗണ്ടിന്റെ ഓർമ്മകളും കളിയുടെ വാശിയും മത്സരത്തിനുശേഷമുള്ള സൗഹൃദവും കൂട്ടിരിപ്പുകളും നമ്മൾ പങ്കുവച്ച ചെറിയ സന്തോഷങ്ങളുമാണ്. കാലം മാറിയാലും ദൂരം കൂടിയാലും നമ്മളെ വീണ്ടും ഒരുമിപ്പിക്കുന്ന ഈ ബന്ധമാണ് ഈ കൂട്ടായ്മയുടെ കാലാതീതമായ ശക്തി.

ഈ പശ്ചാത്തലത്തിലാണ് WCC വെബ്‌സൈറ്റിന് എനിക്ക് പ്രത്യേകമായൊരു അർഥം ലഭിക്കുന്നത്. ഇത് വെറുമൊരു സാങ്കേതിക നിർമാണമല്ല; കാലവും ദൂരവും വ്യത്യസ്ത ജീവിതസാഹചര്യങ്ങളും അകറ്റിനിർത്തിയ പഴയ സുഹൃത്തുക്കളെ വീണ്ടും ഒരേ വേദിയിൽ ചേർത്തുനിർത്താനുള്ള ആത്മാർഥമായൊരു ശ്രമമാണ്.

ഈ കൂട്ടായ്മയിലെ ഒരംഗമായി ഈ വെബ്‌സൈറ്റ് രൂപംകൊള്ളുന്ന പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതുകൊണ്ട്, ഇതിലെ ഓർമ്മകളിൽ എന്റെ ഓർമ്മകളുമുണ്ട്; ഈ കൂട്ടായ്മയുടെ കഥയിൽ എന്റെ ജീവിതത്തിന്റെ ഒരു ഭാഗവുമുണ്ട്. ഓരോ പേജും രൂപംകൊള്ളുമ്പോഴും ഒരു സാങ്കേതിക പ്രവർത്തനം പൂർത്തിയാകുന്നതിലുപരി, പഴയ സൗഹൃദത്തിന്റെ ആത്മാവിന് പുതിയ കാലത്ത് ഒരിടം ലഭിക്കുന്നു എന്ന അനുഭവമാണ് എനിക്ക് ഉണ്ടായത്.

ഒരിക്കൽ റേഡിയോയുടെ ശബ്ദത്തിലൂടെ ക്രിക്കറ്റ് മത്സരം മനസ്സിൽ കണ്ടിരുന്ന നമ്മുടെ തലമുറ, ഇന്ന് ഒരു വെബ്‌സൈറ്റിലൂടെ സ്വന്തം പഴയ കൂട്ടായ്മയെ വീണ്ടും കാണുകയും ബന്ധപ്പെടുകയും ചെയ്യുന്നു. അനലോഗ് കാലഘട്ടത്തിൽ പിറന്ന നമ്മുടെ സൗഹൃദം ഡിജിറ്റൽ കാലഘട്ടത്തിൽ പുതിയൊരു രൂപത്തിൽ തുടരുകയാണ്. നമ്മൾ എത്ര ദൂരം മുന്നേറി എന്നതോടൊപ്പം, എവിടെ നിന്നാണ് യാത്ര ആരംഭിച്ചതെന്ന് ഓർമ്മിപ്പിക്കുന്ന കാലത്തിന്റെ ഒരു അടയാളമാണ് ഈ വെബ്‌സൈറ്റ്.

ഈ ആമുഖം എഴുതാൻ എന്നെ പ്രേരിപ്പിച്ചതും അതേ ആത്മബന്ധമാണ്. ഈ കൂട്ടായ്മയുടെ ഓർമ്മകളും സൗഹൃദവും പുതിയ കാലത്തും നിലനിൽക്കുന്നു എന്ന സന്തോഷമാണ് ഈ കുറിപ്പിന്റെ യഥാർഥ പ്രേരണ.

കാലവും ദൂരവും അകറ്റിനിർത്തിയ നമ്മളെ വീണ്ടും ചേർത്തുനിർത്തുന്ന കാലത്തിന്റെ കൈയൊപ്പായി ഈ വെബ്‌സൈറ്റ് നിലനിൽക്കട്ടെ. കളിക്കളത്തിലെ വാശി അവിടെ അവസാനിച്ചെങ്കിലും, അവിടെ പിറന്ന സൗഹൃദം ഇന്നും നമ്മളിൽ ജീവിക്കുന്നു.

“കാലം നമ്മളെ പല വഴികളിലേക്ക് കൊണ്ടുപോയെങ്കിലും, ഗ്രൗണ്ടിൽ പിറന്ന സൗഹൃദം ഇന്നും നമ്മളെ ഒരുമിച്ച് നിർത്തുന്നു.”